തിരുവനന്തപുരം: ലഹരി മരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ച് ഒരേ സമയം ഏഴിടങ്ങളില്‍ റെയ്ഡ്. ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് റെയ്ഡ്.
ബിനീഷിന്റെ വീട്ടിലും പരിശോധന നടത്തി. സ്റ്റാച്യുവിലെ ചിറക്കുളം റോഡിലെ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. ടോറസ് റമഡീസ് എന്ന സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുകയാണ്. എന്‍ആര്‍ഐ ഉടമസ്ഥയിലുള്ള സ്ഥാപനമാണിത്. ബിനീഷും ബിനോയും മുമ്പ് ടോറസ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആയിരുന്നു. അരുണ്‍ വര്‍ഗീസ്, അബ്ദുള്‍ ജാഫര്‍, അബ്ദുള്‍ ലത്തീഫ് എന്നിവരുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി.
തിരുവനന്തപുരത്തെ കാര്‍പാലസ് എന്ന സ്ഥാപനത്തിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നു. കാര്‍പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ബിനീഷിന്റെ ബിനാമി ആണെന്ന് ഇ.ഡി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ക്രിക്കറ്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് അനസിന്റെ ധര്‍മടത്തെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി.