English हिंदी

Blog

bichu thirumala

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.80 വയസായിരുന്നു. തിരുവനന്ത പുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സ ഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.നാല് ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേ റ്ററില്‍ കഴിയുകയായിരുന്നു.

അഞ്ചു പതിറ്റാണ്ടോളം നീണ്ട ബിച്ചു തിരുമലയുടെ സിനിമാ ജീവിതത്തില്‍ നാനൂറിലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതി.തിരുമലയുടെ വരികളില്‍ മിക്കതും മലയാളികള്‍ക്ക് മറക്കാവാത്തവയാണ്.1975ലാണ് ബിച്ചു തിരുമല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.’അക്കല്‍ദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴു തിയ ഗാനങ്ങളുമായി ആ ദ്യം പുറത്തിറങ്ങിയത്. നടന്‍ മധു ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായക ന്‍.

Also read:  3,051 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു: മുഖ്യമന്ത്രി

കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം.ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം ആദ്യകാലങ്ങളില്‍ തൂലിക ചലിപ്പിച്ചത്. 1962ല്‍ അന്തര്‍ സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ പങ്കാളിയായി.’ബല്ലാത്ത ദുനിയാവ്’ എന്ന നാടകമായിരു ന്നു അദ്ദേഹം എഴുതിയത്. ഇതി ല്‍ വേഷമിടുകയും ചെയ്തു. ഈ നാടകം ദേശീയതലത്തില്‍ ഒന്നാം സ്ഥാ നം നേടി.

Also read:  കള്ളപ്പണ ഇടപാട് ; ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍

ആയിരത്തിലേറെ ഗാനങ്ങള്‍ രചിച്ച അദ്ദേഹം ശ്യം,എടി ഉമ്മര്‍,രവീന്ദ്രന്‍,ജി ദേവരാജന്‍,ഇളയരാജ എന്നി വര്‍ക്കൊപ്പം ചേര്‍ന്ന് നിരവധി മനോഹര ഗാനങ്ങള്‍ രചിച്ചു.രണ്ടു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി.1981 ല്‍ തൃഷ്ണ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും 1991ലെ കടി ഞ്ഞൂല്‍ കല്യാണം എന്നീ സിനിമകളിലെ ഗാനങ്ങളുമാണ് അവാര്‍ഡിന് അര്‍ഹരായത്. ഇതിന് പുറമെ സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രര ത്‌നം പുരസ്‌കാരം, സ്വാതി പി ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി.

Also read:  ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക് ; ഇന്ന് 188 മരണം, രോഗബാധിതര്‍ 25820, ടെസ്റ്റ് പോസിറ്റിവിറ്റി 22.81

1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി ജി ഭാസ്‌കരന്‍ നായരുടെയും പാറുക്കുട്ടിയുടെ യും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി ശിവശങ്കരന്‍ നായരുടെ ജനനം. ജല അതോറിട്ടി റിട്ട. ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. സംഗീതസംവിധായകനായ സുമന്‍ ശങ്കര്‍ ബിച്ചു ആണ് മക ന്‍.പിന്നണി ഗായിക സുശീ ലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്.