Web Desk
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണ വിലയില്‍ കുതിച്ചുച്ചാട്ടം. പവന് 240 രൂപ കൂടി 35,760 രൂപയും ഗ്രാമിന് 30 രൂപ കൂടി 4,470 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്നലെ സ്വര്‍ണ്ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 120 രൂപ കുറഞ്ഞ് 35,520 രൂപയായിരുന്നു ഇന്നലത്തെ വിപണി നിരക്ക്. ജൂണ്‍ 6 മുതല്‍ 8 വരെയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവും രൂപയുടെ മൂല്യ തകര്‍ച്ചയുമാണ് ഇത്തരത്തില്‍ സ്വര്‍ണ്ണ വില റെക്കോഡ് നിലയിലേക്ക് കുതിക്കാന്‍ കാരണം.