കര്‍ഷകരുടെ രാജ്യവ്യാപകമായ പ്രതിഷേധം നടക്കാനിരിക്കെ ബില്ലിനെ പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സമരം തീര്‍ത്തും അനാവശ്യമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കര്‍ഷകര്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
ബീഹാറിലും ശക്തമായ രീതിയില്‍ കര്‍ഷക പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് നിതീഷ് കുമാര്‍ കാര്‍ഷിക ബില്ലിന് പരസ്യമായ പിന്തുണയുമായി രംഗത്തെത്തിയത്. അതേസമയം ബീഹാറിലെ മുഖ്യപ്രതിപക്ഷമായ രാഷ്ട്രീയ ജനതാദള്‍ കേന്ദ്രം അവതരിപ്പിച്ച മൂന്ന് ബില്ലുകള്‍ക്കെതിരെയും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിതീഷ് കുമാര്‍ കാര്‍ഷിക ബില്ലില്‍ മെല്ലപ്പോക്ക് നയം സ്വീകരിക്കുമെന്ന അനുമാനങ്ങള്‍ ബീഹാറിലെ പ്രതിക്ഷ പാര്‍ട്ടികള്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍, ഫാം ബില്ലിനെക്കുറിച്ച് ഒന്നും അറിയാത്തവരാണ് ബില്ലിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നാണ് നിതീഷ് കുമാറിന്റെ പ്രതികരണം.