English हिंदी

Blog

mayooga johni

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോ ണി. വീ ട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടു ത്തില്ലെന്ന് മയൂഖ ജോണി പറഞ്ഞു

തൃശൂര്‍ : സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോ ണി. വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെ ന്ന് മയൂഖ ജോണി പറഞ്ഞു. പ്രതി ഇപ്പോഴും ഭീഷണി തുടരുകയായാണ്. ചാലക്കുടി മുരിങ്ങൂര്‍ സ്വ ദേശി ചുങ്കത്ത് ജോണ്‍സണ്‍ എന്നയാള്‍ക്കെതിരെയാണ് ആരോപണം. പ്രതികളെ സംരക്ഷിക്കാനാ യി മുന്‍ വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എംസി ജോസഫൈന്‍ ഇടപെട്ടെന്നും മയൂഖ ജോണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇരയാക്കപ്പെട്ട സുഹൃത്തിനൊപ്പമായിരുന്നു മയുഖ ജോണി വാര്‍ത്താസമ്മേളനം നടത്തിയത്.

Also read:  ടെലിഫോൺ വിവരങ്ങൾ രോഗമുള്ള വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ ; പോലീസിന്റെ വിശദീകരണം

അഞ്ച് വര്‍ഷം മുമ്പ് തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയാത്. ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ കയറി സുഹൃത്തിനെ ബലാത്സംഗം ചെയ്യുക യായിരുന്നു. വീട്ടില്‍ ആളില്ലാത്ത ദിവസം അതിക്ര മി ച്ച് കയറിയ ജോണ്‍സണ്‍ ബലാത്സംഗം ചെയ്യുകയും നഗ്‌നവീഡിയോ ചിത്രീകരിക്കുകയു മായിരു ന്നു. പിന്നീട് ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് അപ്പോള്‍ പരാതി നല്‍കി യിരുന്നില്ല. അവിവാഹിതയും ഭാവിയെ കുറിച്ചുളള ആശങ്കയാലും പെണ്‍കുട്ടി പരാതിപ്പെട്ടില്ല. എ ന്നാല്‍ പ്രതി പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിനിടയില്‍ പെണ്‍കു ട്ടിയുടെ വിവാഹം കഴിഞ്ഞു. പിന്നീട് 2020 ലാണ് വീണ്ടും പ്രതി ഭീഷണി ഉയര്‍ത്തിയത്. തുടര്‍ന്ന് പെ ണ്‍കുട്ടിയുടെ ഭര്‍തൃവീട്ടുകാര്‍ സംഭവം അറിയുകയും എസ് പി പൂങ്കുഴലിക്ക് പരാതി നല്‍കുകയു മായിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതിയെ സംരക്ഷിക്കുന്ന നടപടിയാണ് ഉണ്ടായ തെന്ന് മയൂഖ പറഞ്ഞു.

Also read:  വീണ്ടും പ്രകോപനം; ചൈനീസ് സൈന്യം ഇന്ത്യ അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ട്

2018ല്‍ കൊച്ചിയിലെ ഒരുമാളില്‍ വച്ച് പ്രതി ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഇരയാക്കപ്പെട്ട യുവതിയെ മുംബൈയില്‍ നിന്ന് എത്തിയ ഗുണ്ട വീട്ടില്‍ കയറി ഭീഷണി പ്പെടുത്തിയതായും പരാതിയുമായി മുന്നോട്ടുപോകകുയയാണെങ്കില്‍ പ്രത്യാഘാതം വലുതായിരി ക്കുമെന്ന് പറയുകയും ചെയ്തു.

Also read:  കാര്യക്ഷമമായ സര്‍വ്വീസിനായി യാത്രക്കാരെ ഉള്‍പ്പെടുത്തി സര്‍വ്വേ സംഘടിപ്പിച്ച് കെ.എസ്.ആര്‍.ടി.സി

പരാതി നല്‍കാനായി ചെന്ന ആദ്യ തവണ വളരെ പോസിറ്റീവായ പ്രതികരണമാണ് എസ് പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എന്നാല്‍ പിന്നീട് സ്വാധീനത്തിന് വഴങ്ങി യുവതിയെ അവഗണിക്കാന്‍ തുടങ്ങി. പ്രതിയെ സംരക്ഷിക്കുന്ന തരത്തില്‍ വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയായിരുന്ന ജോസ ഫൈന്‍ പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളിച്ച് വിഷയത്തില്‍ ഇടപെട്ടുവെന്നു മയൂഖ ആരോപി ച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും മയൂഖ പറഞ്ഞു.