English हिंदी

Blog

bigb

 

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് – 3 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. പ്രൗഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില്‍ മോഹന്‍ലാല്‍ ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി സ്റ്റാര്‍ സിങ്ങര്‍ ഫെയിം ലക്ഷ്മി ജയന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹികപ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി, സിനിമാതാരങ്ങളായ മണിക്കുട്ടന്‍ , നോബി , ചൈല്‍ഡ് സൈകര്‍ട്ടിസ്റ്റും മോഡലുമായ ഡിംപ്ള്‍ ഭാല്‍ , വേള്‍ഡ് റെസ്റ്റിംഗ് ചാമ്പ്യന്‍ മജിസ്യ ഭാനു , ക്ലാസിക്കല്‍ ഡാന്‍സര്‍ സന്ധ്യ മനോജ് , വിദ്യാര്‍ത്ഥിയും പ്രസംഗികനുമായ അഡോണി ജോണ്‍ , റേഡിയോ ജോക്കി കിടിലം ഫിറോസ് , ഡാന്‍സര്‍ റംസാന്‍ , ടെലിവിഷന്‍ താരം അനൂപ് കൃഷ്ണന്‍ , റേഡിയോ ജോക്കിയും നടിയുമായ സൂര്യ മേനോന്‍ , സിനിമ നടനാകാന്‍ ആഗ്രഹിക്കുന്ന സായി വിഷ്ണു , മോഡലും നടിയുമായ റിതു മന്ത്ര എന്നിവര്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നു.

Also read:  കോവിഡ് നിയമലംഘകര്‍ സമൂഹത്തെ ഒന്നാകെ അപകടത്തിലാക്കുന്നു: നോഡല്‍ ഓഫീസര്‍

ബിഗ് ബോസ് ഏഷ്യാനെറ്റില്‍ എല്ലാദിവസവും ( തിങ്കള്‍ മുതല്‍ ഞായര്‍ വരെ) രാത്രി 9.30-ന് രാത്രി സംപ്രേക്ഷണം ചെയ്യുന്നു.

Also read:  പരീക്ഷ മാറ്റിവെക്കാനുള്ള സർക്കാർ നീക്കം കുട്ടികളോട് ചെയ്യുന്ന ദ്രോഹം :കെ എസ് ടി യു