English മലയാളം

Blog

beverag

 

തിരുവനന്തപുരം: ബെവ്കോ വഴി ടോക്കണ്‍ ഒഴിവാക്കി മദ്യവില്‍പന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി അറിയിച്ചു. ബെവ്ക്യൂ ആപ്പ് തകരാറിലായതിനാല്‍ ടോക്കണ്‍ ഒഴിവാക്കി മദ്യവില്‍പന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയെന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. മേയ് 28 മുതല്‍ ബെവ്ക്യൂ ആപ്പ് തകരാറില്ലാതെ പ്രവര്‍ത്തിച്ചുവരികയാണ്. ഉപഭോക്താക്കള്‍ക്ക് കെ.എസ്.ബി.സി ചില്ലറ വില്‍പ്പനശാലകള്‍, ബാറുകള്‍ എന്നിവയില്‍ നിന്ന് ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളൂവെന്നും നിലവിലെ സമ്പ്രദായം തുടരുമെന്നും എം.ഡി അറിയിച്ചു.

Also read:  കരിപ്പൂർ വിമാനാപകടം; ജീവൻ നഷ്‌ടമായവരുടെ ആശ്രിതർക്ക് ഒരു കോടിക്ക് മേൽ നഷ്‌ടപരിഹാരം ലഭിച്ചേക്കും

ബെവ്ക്യൂ ആപ്പ് തകരാറിലായതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി ടോക്കണ്‍ ഇല്ലാതെ മദ്യം നല്‍കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. എന്നാല്‍ ഔട്ടലെറ്റുകളില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. പലയിടത്തും ടോക്കണുമായെത്തിയവരും നേരിട്ട് വാങ്ങാനെത്തിയവരും തമ്മില്‍ വാക്കേറ്റവും ബഹളവുമുണ്ടായി.