Web Desk
ഡല്‍ഹി: ഡല്‍ഹിയിലെ ആരോഗ്യപ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും അവധികള്‍ റദ്ദാക്കി സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ആശുപത്രികളിലെയും മറ്റ് മെഡിക്കല്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനിൽ ബൈജാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടിയന്തര ഘട്ടത്തില്‍ മാത്രമേ ലീവ് അനുവദിക്കുകയുളളുവെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53116 ആയി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഡല്‍ഹി.