പനാജി: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ബംഗളൂരു എഫ്‌സിക്ക് ജയം. സീസണില്‍ ബംഗളൂരു നേടുന്ന ആദ്യ വിജയമാണിത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു ജയം സ്വന്തമാക്കിയത്. സുനില്‍ ഛേത്രിയാണ് ബംഗളൂരുവിന് വേണ്ടി വിജയഗോള്‍ നേടിയത്. ഇതോടെ മൂന്നാ മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും സ്വന്തമാക്കി ബംഗളൂരു മൂന്നാം സ്ഥാനത്തെത്തി.
സീസണിലെ ചെന്നൈയിന്‍ എഫ്‌സിയുടെ ആദ്യ തോല്‍വിയായിരുന്നു. ഒരു ജയവും സമനിലയുമാണ് ചെന്നൈയിന്‍ ഇതുവരെ സ്വന്തമാക്കിയത്. ആദ്യ പകുതിയേക്കാള്‍ രണ്ടാം പകുതിയിലാണ് ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന് മത്സരിച്ചു. ബെംഗളൂരുവിന്റെ സുരേഷ് വാങ്ജം ഹിറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

















