സേവിംങ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബാങ്കുകൾ . അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കില്‍ എത്താന്‍ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി സര്‍ക്കുലര്‍ ഇറക്കി. അടുത്ത തിങ്കളാഴ്ച മുതലാണ് ബാങ്കുകളില്‍ നിയന്ത്രണം വിലവില്‍ വരുക. കോവിഡ് പശ്ചാത്തലത്തില്‍ ഓണക്കാലത്ത് അനുവഭപ്പെടുന്ന ബാങ്കുകളിലെ തിരക്ക് കുറയ്ക്കാനാണ് നടപടി.
പുതിയ നിയന്ത്രണ പ്രകാരം 0, 1, 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിംങ്‌സ് അക്കൗണ്ട് ഉടമകള്‍ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് ബാങ്കില്‍ എത്തേണ്ടത്. 0, 1, 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിംങ്‌സ് അക്കൗണ്ട് ഉടമകള്‍ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് ബാങ്കില്‍ എത്തേണ്ടത്. 4, 5, 6, 7 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ പന്ത്രണ്ടിനും രണ്ടിനും ഇടയിലും 8,9 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ രണ്ടരയ്ക്കും നാലിനും ഇടയിലും ബാങ്കില്‍ എത്തണം.
സേവിംങ്‌സ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. എന്നാല്‍ മറ്റ് ബാങ്കിടപാടുകള്‍ക്കും വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും സമയ നിയന്ത്രണം ഇല്ല. അന്വേഷണങ്ങള്‍ക്ക് ബാങ്കിലേക്ക് ഫോണ്‍ ചെയ്താല്‍ മതി.തിങ്കള്‍ മുതല്‍ അടുത്ത മാസം 5 വരെ നിയന്ത്രണം തുടരും.