Web Desk
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ ഹർഷ് വർധൻ ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ കോവിഡ് 19 “ഐ-ലാബ്” (സാംക്രമിക രോഗ നിർണയ ലാബ്) ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിദൂരമായ ഒറ്റപ്പെട്ട ഉൾപ്രദേശങ്ങൾ, പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് മൊബൈൽ ലാബുകൾ വിന്യസിക്കുക. സി ജി എച്ഛ് എസ് നിരക്കിൽ ഒരു ദിവസം 25 കോവിഡ്-19 RT-PCR പരിശോധനകൾ, 300 എലിസ പരിശോധനകൾ, ക്ഷയരോഗ, HIV പരിശോധനകൾ എന്നിവ ഉൾപ്പടെ ഈ മൊബൈൽ ലാബിൽ നടത്താൻ സാധിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ബയോടെക്നോളജി വകുപ്പിന്‍റെ സഹായത്താലാണ് ഇത് നടപ്പാക്കുന്നത്.
#COVID19India updates
Health Minister @drharshvardhan launches India’s First Mobile I-LAB (Infectious Disease Diagnostic Lab)
It has capability to perform 25 RT-PCR tests/Day, 300 ELISA tests/day, additional tests for TB, HIV etc.
(1/2)
Read: https://t.co/49WeaexdsI pic.twitter.com/QgF2biVGBK
— PIB India (@PIB_India) June 18, 2020
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7390 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തി നേടിയത് 1,94,324 പേരാണ്. രോഗമുക്തി നിരക്ക് 52.96 ശതമാനമായി ഉയർന്നു. നിലവില്‍ 1,60,384 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.രാജ്യത്ത് കോവിഡ് പരിശോധനാ സൗകര്യമുള്ള ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 699 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 254 ആയും വര്‍ധിപ്പിച്ചു. ആകെ 953 ലാബുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,65,412 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതുവരെ ആകെ പരിശോധിച്ചത് 62,49,668 സാമ്പിളുകളാണ്.