ബെംഗളൂരു: ബെംഗളൂരുവിലെ കെജി ഹാലിയിൽ വിദ്വേഷ കാർട്ടൂൺ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത തുടർന്ന് കലാപം പൊലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു. സംഭവത്തിൽ 60 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമാസക്തമായ ജനക്കൂട്ടം പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങളെ കത്തിക്കുകയും ചെയ്തു.
പുളികേശിനഗർ എംഎൽഎയും കോൺഗ്രസ് അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവാണ് കലാപത്തിന് കാരണമായ വിദ്വേഷ കാർട്ടൂൺ സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചത്. രാത്രി എട്ട് മണിയോടെ കാവൽ ബൈരാസന്ദ്രയിലെ എംഎൽയുടെ വീടിന് നേരെ കല്ലെറിഞ്ഞു കൊണ്ടായിരുന്നു ആക്രമണത്തിന് തുടക്കം.
അതേസമയം സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്തു. ബെംഗളൂരു നഗര പരിസര പ്രദേശങ്ങളിൽ അതീവ ജാഗ്രതയും നിരോധനാജ്ഞയും ഡിജെ ഹള്ളി , കെജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂവും പ്രഖ്യാപിച്ചു.