മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളായ വിക്ടോറിയയ്ക്കും, ന്യൂ സൗത്ത് വെയ്ല്‍സിനും ഇടയിലെ അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനം. വിക്ടോറിയന്‍ തലസ്ഥാനമായ മെല്‍ബണില്‍ കോവിഡ് ബാധിതര്‍ ഏറുകയാണ്.ഈ സാഹചര്യത്തിലാണ് തീരുമാനം.
മറ്റു സംസ്ഥാനങ്ങളെല്ലാം അതിർത്തികൾ അടച്ചെങ്കിലും ന്യൂ സൗത്ത് വെയ്ൽസിനും വിക്ടോറിയയ്ക്കും ഇടയിൽ ഇതുവരെ തടസ്സങ്ങളുണ്ടായിരുന്നില്ല. ചൊവ്വാഴ്ച രാത്രി 11.59 മുതല്‍ അതിര്‍ത്തികള്‍ അടച്ചിടും. രാജ്യത്ത് പുതുതായി അസുഖം ബാധിച്ചതില്‍ 95 ശതമാനത്തിലേറെയും വിക്ടോറിയയിലാണ്. 6.6 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന വിക്ടോറിയയില്‍ തിങ്കളാഴ്ച 127 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. വേള്‍ഡോമീറ്ററിന്‍റെ കണക്ക് പ്രകാരം 8583 രോഗികളുമായി ഓസ്ട്രേലിയ 72-ാം സ്ഥാനത്താണ് ഉള്ളത്.