English हिंदी

Blog

CPI

 

തിരുവനന്തപുരം: സിപിഐ ദേശീയ കൗണ്‍സിലിന്റെ ആഹ്വാനപ്രകാരം റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു. സംസ്ഥാനത്തെ പാര്‍ട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയര്‍ത്തി ഭരണഘടന സംരക്ഷിക്കുമെന്ന പ്രതിജ്ഞ എടുത്തു. ഭരണഘടനാ സംരക്ഷണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് എം.എന്‍ സ്മാരകത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി നിര്‍വഹിച്ചു.

Also read:  കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തന്നെ ഗതാഗതത്തിന് തുറന്നുകൊടുക്കും : മന്ത്രി മുഹമ്മദ് റിയാസ്

സൈനികരും കര്‍ഷകരുമാണ് രാജ്യത്തിന്റെ ശക്തിയെന്ന് രാഷ്ട്രപതി പറയുമ്പോള്‍ കോര്‍പ്പറേറ്റുകളാണ് രാജ്യത്തിന്റെ ശക്തിയെന്ന് കേന്ദ്ര ഭരണകൂടം കരുതുന്നുവെന്ന് കാനം അഭിപ്രായപ്പെട്ടു. കൃഷിക്കാര്‍ കൊടുംതണുപ്പത്ത് സമരം തുടങ്ങിയിട്ട് രണ്ട് മാസമാകുന്നു. കര്‍ഷക സമരത്തെ കുപ്രചരണങ്ങളിലൂടെയും ലാത്തിയും തോക്കും ഉപയോഗിച്ച് തകര്‍ക്കാനാണ് ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. നമ്മുടെ ഭരണഘടനാ തത്വങ്ങള്‍ മുറുകെ പിടിച്ച് രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാന്‍ ഒരുമയാര്‍ന്ന പ്രവര്‍ത്തനം ആവശ്യമാണ്. അതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് ജനങ്ങളുടെയാകെ പിന്തുണ ഉണ്ടാകണമെന്ന് കാനം അഭ്യര്‍ത്ഥിച്ചു.