ഈ കൊല്ലം ദുബായിൽ ഈദ് അൽ അസ്ഹ മൃഗബലി അർപ്പിക്കാൻ പുതിയ വഴി തേടി മുനിസിപ്പാലിറ്റി. അൽ മാവാഷി, തുർക്കി, ഷബാബ് അൽ ഫ്രീജ്, ധബായി അൽദാർ എന്നീ നാല് മൊബൈൽ ആപ്ലിക്കേഷനുകൾ വഴി മൃഗബലി അഭ്യർത്ഥനകൾ നടത്താമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലാണ് മൃഗങ്ങളെ അറുക്കുന്നത്.
ദാർ അൽ ബെർ സൊസൈറ്റി, ദുബായ് ചാരിറ്റി അസോസിയേഷൻ, റെഡ് ക്രസന്റ് അതോറിറ്റി, അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷൻ, ഷാർജ ചാരിറ്റി ഇന്റർനാഷണൽ, ബീറ്റ് അൽ ഖൈർ സൊസൈറ്റി, യുഎഇ ഫുഡ് ബാങ്ക് തുടങ്ങിയ ചാരിറ്റികളിൽ നിന്നും ബലി മൃഗങ്ങളെ ഏർപ്പാടാക്കാം. ഈദ് അൽ അദ്ഹാ ഓർഡറുകൾ സ്വീകരിക്കാൻ മുനിസിപ്പാലിറ്റി തയ്യാറെടുക്കുന്നതായി അറിയിച്ചിരുന്നു.