സോഷ്യല്‍മീഡിയ ഏറെ ആഘോഷിക്കുന്ന താരദമ്പതികളാണ് അനുഷ്‌കയും വിരാട് കോഹ്ലിയും. ഇരുവരുടെയും വിവാഹം, ഹണിമൂണ്‍ ഇപ്പോള്‍ അനുഷ്‌കയുടെ ഗര്‍ഭകാലവും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയാണ്. ഇപ്പോഴിതാ, ഐപിഎല്ലിനിടെ ഭാര്യയെ കെയര്‍ ചെയ്യുന്ന കോഹ്ലിയുടെ വീഡിയോ വൈറലാകുകയാണ്.
കളിയുടെ സമ്മര്‍ദ്ദത്തിനിടയില്‍, ഫീല്‍ഡില്‍ നില്‍ക്കുമ്പോഴും ഭാര്യയോട് കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുകയാണ് കോഹ്ലി. ആംഗ്യഭാഷയില്‍ തന്നെ ഭര്‍ത്താവിന് മറുപടി നല്‍കുകയാണ് അനുഷ്‌ക. ഇരു കൈകളുടേയും വിരല്‍ ഉയര്‍ത്തി തംസ്അപ്പ് അടിച്ച് കഴിച്ചു എന്ന് ഉത്തരം പറയുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും (ആര്‍സിബി) ചെന്നൈ സൂപ്പര്‍ കിംഗ്‌സും (സിഎസ്‌കെ) അടുത്തിടെ നടന്ന ഐപിഎല്‍ മത്സരത്തില്‍ നിന്നുള്ളതാണ് വീഡിയോ.