കര്‍ഷകവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമെന്ന് ജോസ് കെ.മാണി എം.പി. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചുകൊണ്ടാണ് ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കിയത്. ഇന്ത്യയിലെ കര്‍ഷകരെയാകെ ആശങ്കയിലാഴ്ത്തുന്ന ബില്ലുകള്‍ക്കെതിരായി ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഉയര്‍ന്ന വിയോജിപ്പുകളും കര്‍ഷകരുടെ രോക്ഷവും പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് പിന്‍വാതിലൂടെ ബില്ലുകള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്.
വന്‍കിട ഭൂഉടമകള്‍ക്കും വിദേശഏജസികള്‍ ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റുകള്‍ക്കും ഭൂവിനിയോഗം, വിളസംഭരണം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വ്യാപാരം എന്നിവയില്‍ പൂര്‍ണ്ണസ്വാതന്ത്യം നല്‍കുന്ന ബില്ലുകള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ആഗോളകുത്തകകള്‍ക്ക് തീറെഴുന്നതാണ്. വന്‍കിട കമ്പനികള്‍ നേതൃത്വം നല്‍കുന്ന കരാര്‍കൃഷിയ്ക്ക് വഴിയൊരുക്കുന്ന ഭേദഗതികള്‍ കേരളത്തെ സംബന്ധിച്ചും തിരിച്ചടിയാവും. അവശ്യസാധന നിയമപ്രകാരം ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്ന അധികാരം ഈ ബില്ലോടു കൂടി ഇല്ലാതാവും. ഭരണഘടനയിലെ സംസ്ഥാന വിഷയങ്ങളില്‍പ്പെട്ട നിയമനിര്‍മ്മാണം സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കൈകടത്തലും ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണ് .










