കോവിഡ് കേസുകള്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരുന്ന ഒമാനില്‍ ഇപ്പോള്‍ പ്രതിദിന കേസുകള്‍ ആയിരത്തിലധികമാണ്
മസ്കത്ത് : കഴിഞ്ഞ 24 മണിക്കൂറിനിടെ 1800 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം.
വ്യാഴം, വെള്ളി, ശനി. എന്നീ ദിവസങ്ങളിലായി 4,166 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
#Statement No. 519
January 23, 2022 pic.twitter.com/4I5ubWp5B2— وزارة الصحة – عُمان (@OmaniMOH) January 23, 2022
ഇതോടെ ആകെ കേസുകള്‍ 3,22,438 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 48 രോഗികളെ കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 168 ആി. ഇതില്‍ 18 പേര്‍ അതിതീവ്ര പരിചരണ വിഭാഗത്തിലാണ്.
അടുത്ത ദിവസങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം ഉയരുമെന്നാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്.
അതേസമയം, ഒമാനില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 99 ശതമാനം പേര്‍ക്കും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധയാണെന്ന് കണ്ടെത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.