English हिंदी

Blog

petrol

Web Desk

ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് വർധിച്ചത്. തുടർച്ചയായി 13-ാം ദിവസമാണ് ഇന്ധന വിലയൽ വർധന രേഖപ്പെടുത്തുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 78 രൂപ 53 പൈസയും ഡീസലിന് 72 രൂപ 96 പൈസയുമായി. 13 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7രൂപ 12 പൈസയാണ്. ഡീസലിന് 7 രൂപ 23 പൈസയും കഴിഞ്ഞ 13 ദിവസത്തിനിടെ കൂടി.

Also read:  പരിചിതമുഖങ്ങള്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

തുടർച്ചയായി 82 ദിവസം എണ്ണവിലയിൽ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂൺ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതൽ ദിവസവും വില വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്‌സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്.