വികസന ഫണ്ട് ഇനത്തിലും റോഡ് – റോഡിതര സംരക്ഷണ ഫണ്ടിനത്തിലുമായി 1686.53 കോടി രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചു.
ഇതിൽ 705.25 കോടി രൂപയാണ് ഡെവലപ്പ്മെന്റ് ഫണ്ട്. രണ്ടാംഗഡുവിന്റെ പകുതിയാണ് കഴിഞ്ഞ മാസം അനുവദിച്ചത്. ഈ 705.25 കോടി രൂപയോടെ രണ്ടാംഗഡു പൂർണ്ണമായും അനുവദിച്ചിരിക്കുകയാണ്. 981 കോടി രൂപ മെയിന്റനൻസ് ഗ്രാന്റാണ്. ഇതിൽ 294.38 കോടി രൂപ നോൺ റോഡ് ഫണ്ടും 686.89 കോടി രൂപ റോഡ് ഫണ്ടുമാണ്. മെയിന്റനൻസ് ഗ്രാന്റിന്റെ രണ്ടാമത്തെ ഗഡുവാണിത്. ആശുപത്രികളുടെയും മറ്റും മെയിന്റനൻസിന് നോൺ റോഡ് ഫണ്ട് തുക പ്രയോജനപ്പെടുത്താവുന്നതാണ്.
പദ്ധതി നിർവ്വഹണ പ്രവർത്തനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഈ ഫണ്ടുകൾ പ്രയോജനപ്പെടും. സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്തും സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങളെ ചേർത്തുപിടിക്കുകയാണ്.

















