English हिंदी

Blog

abudhabi

 

അബുദാബി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എമിറേറ്റില്‍ പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി ഫോര്‍ കോവിഡ്-19 പാന്‍ഡെമിക് പ്രഖ്യാപിച്ചു.

  • ആദ്യ ദിവസം ഒരു കോവിഡ് 19 ടെസ്റ്റ് (പി.സി.ആര്‍ അല്ലെങ്കില്‍ ഡി.പി.ഐ ടെസ്റ്റ) എടുക്കുക
  • നെഗറ്റീവ് പരിശോധന ഫലം ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ എമിറേറ്റിലേക്കുള്ള പ്രവേശനം ലഭിക്കും.
  • പ്രവേശിച്ചതിനു ശേഷം നാലാം ദിവസം പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.
    (തുടര്‍ച്ചയായി നാലോ അതിലധികമോ ദിവസം താമസിക്കുമ്പോള്‍ മാത്രം)
  • പ്രവേശിച്ചതിന് ശേഷം നാലാം ദിവസത്തെ പരിശോധനയ്ക്ക പുറമെ എട്ടാം ദിവസവും വി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.(തുടര്‍ച്ചയായ എട്ടോ അതിലധികമോ ദിവസം താമസിക്കുമ്പോള്‍ മാത്രം)
  • അബുദാബയിലെത്തുന്ന ദിവസം ഒന്നാം ദിവസമായി കണക്കാക്കും.
    മടങ്ങിയെത്തുന്ന അബുദാബി നിവാസികള്‍ ഉള്‍പ്പെടെ എല്ലാ യു.എ.ഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഈ നിയമം ബാധകമാണ്. കൂടാതെ 4,8 ദിവസങ്ങളില്‍ പി.സി.ആര്‍ പരിശോധനകളില്‍ പരാജയപ്പെടുന്നപര്‍ക്ക് പിഴ ചുമത്തപ്പെടും
Also read:  സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്; 26 മരണം

കോവിഡ് 19 വാക്‌സിന്‍ ട്രയലുകളില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകരെയും അടിയന്തിര ഉപയോഗ പരിപാടിയില്‍ വാക്‌സിന്‍ എടുക്കുന്നവരെയും ഈ നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നവംബര്‍ എട്ടു മുതലാണ് ഈ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരിക.