കോവിഡ് രോഗികള്‍ക്ക് ആവശ്യത്തിന് ആംബുലന്‍സുകള്‍ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ ജില്ലകള്‍ തോറും ആവശ്യത്തിന് ആംബുലന്‍സുകള്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങള്‍ പാലിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ആംബുലന്‍സുകള്‍ അധിക തുക ഈടാക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.