ഹിറ്റ് ചിത്രമായ പ്രേമത്തിനു ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് അല്‍ഫോണ്‍സ് പുത്രന്‍. ‘പാട്ട്’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.
https://www.facebook.com/alphonseputhren/posts/10159070774622625
യുജിഎം എന്റര്‍ടെയ്‌ന്‍മെന്റിന്റെ ബാനറില്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. സിനിമയുടെ സംഗീത സംവിധായകന്‍ താന്‍ തന്നെയാണെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. അഭിനയിക്കുന്നവരെയും പിന്നണിയില്‍ പ്രവൃത്തിക്കുന്നവരെ കുറിച്ചും പിന്നീട് വെളിപ്പെടുത്തുമെന്നും അല്‍ഫോണ്‍സ് പുത്രന്‍ വ്യക്തമാക്കി.

















