മക്ക: കോവിഡ് മഹാമാരിക്കിടയിലും പത്ത് ലക്ഷം വനിതകള്‍ ഉംറ നിര്‍വഹിക്കുകയും ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുകയും ചെയ്തതായി ഹജ്ജ്-ഉംറ മന്ത്രാലയം. ഒക്ടോബര്‍ നാല് മുതല്‍ ഇന്നലെ വരെയുളള കണക്കാണിത്. പതിനാല് ദിവസം നീണ്ടുനിന്ന ഉംറയുടെ ആദ്യഘട്ടത്തില്‍ 84,000 തീര്‍ത്ഥാടകരാണ് എത്തിയത്. ഇതില്‍ 26,209 പേര്‍ സ്ത്രീകളായിരുന്നു.
രണ്ടാഘട്ടത്തില്‍ 210,000 തീര്‍ത്ഥാടകരാണ് ഉംറ നിര്‍വഹിക്കാനെത്തിയത്. രണ്ടാംഘട്ടത്തില്‍ ദിവസേന 15,000 തീര്‍ത്ഥാടകരാണ് എത്തികൊണ്ടിരുന്നത്. മൂന്നാംഘട്ടത്തില്‍ 500,000 പേരാണ് ഉംറ നിര്‍വഹിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടും മൂന്നും ഘട്ടങ്ങളിലായി 326,063 സ്ത്രീകളാണ് ഉംറ നിര്‍വഹിച്ചത്. അതേസമയം 669,818 സ്ത്രീകള്‍ ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.