കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടി അടിയന്തരമായി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കാന്‍ അടുത്തമാസം 15 ലേക്ക് മാറ്റി. ഇടക്കാല ഉത്തരവെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.
കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനുള്ള അവകാശവാദവും, അനുബന്ധ രേഖകളും ഹാജരാക്കാം. വിമാനത്താവളം കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി വളരെ നേരത്തെയാണെന്ന് കാണിച്ച് ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
ഇതിനെതിരായ സർക്കാരിന്‍റെ അപ്പീലിൽ ഹർജി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി ഹൈക്കോടതിക്ക് നിർദേശം നൽകി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ കേസിൽ ഉത്തരവ് വരും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.











