English हिंदी

Blog

kuwait

 

കുവൈത്ത് ഭരണാധികാരിയുടെ കാരുണ്യപ്രകാരം 958 തടവുകാര്‍ക്ക്​ മോചനം നൽകി. ശിക്ഷ ഇളവുകളും ജയിൽ മോചനവും ഉൾപ്പെടെ ആകെ 2370 തടവുകാർക്കാണ് മാപ്പ് നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സെക്യൂരിറ്റി ആൻഡ് മീഡിയ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

Also read:  സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

മോചിപ്പിക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക്​ ശിക്ഷാകാലാവധി കുറച്ചുകൊടുക്കുകയോ പിഴ ഒഴിവാക്കി നല്‍കുകയോ ആണ്​ ചെയ്യുക. ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ്​ പട്ടിക തയാറാക്കിയത്​. ഇളവ്​ ലഭിക്കുന്നവരില്‍ സ്വദേശികളും വിദേശികളുമായ സ്​ത്രീകളും പുരുഷന്മാരുമുണ്ട്​. തടവുകാലത്തെ നല്ലനടപ്പ് ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് മോചനം നല്‍കുകയും, ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയും ചെയ്​തു വരുന്നത്​.

Also read:  യുഎഇയില്‍ ഇന്ന് 262 പേര്‍ക്ക് കൂടി കോവിഡ്; ഒരു മരണം

തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉള്‍പ്പെട്ടവര്‍ക്ക് അമീരി കാരുണ്യത്തില്‍ ഇളവ് നല്‍കിയില്ല. സാധാരണ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ്​ അമീരി കാരുണ്യ പ്രകാരം ശിക്ഷയിളവ്​ നല്‍കാറുള്ളതെങ്കിലും ഇത്തവണ വൈകി. കഴിഞ്ഞ വര്‍ഷം 706 തടവുകാര്‍ക്ക് ഇളവ് നല്‍കി. ഇത്​ പത്തുവര്‍ഷ കാലയളവിലെ കുറഞ്ഞ എണ്ണമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേതി​​ന്റെ രണ്ടിരട്ടി തടവുകാര്‍ക്ക്​ ഇത്തവണ ശിക്ഷയിളവ്​ ലഭിച്ചു.