ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. ആറ് മാസത്തെ അധികസമയമാണ് അനുവദിച്ചത്. പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം കോടതി ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് എഎം ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിച്ചത്.
ജൂലൈ മാസത്തില്‍ വിചാരണ പൂര്‍ത്തിയാകേണ്ടതാണ്. എന്നാല്‍ കോവിഡും അതിനോടനുബന്ധിച്ച ലോക്ക്ഡൗണും കാരണം കോടതി പ്രവര്‍ത്തിക്കാനായില്ല. വിചാരണ നടപടികളുമായി മുന്നോട്ട് പോകാനായില്ലെന്നും സമയം നീട്ടികിട്ടണമെന്ന് ആവശ്യപ്പെട്ട കത്തില്‍ ജഡ്ജി പറഞ്ഞത്. ശനിയാഴ്ച്ചയാണ് ഇതുസംബന്ധിച്ച കത്ത് സുപ്രീംകോടതിക്ക് നല്‍കിയത്. ജഡ്ജിയുടെ കത്ത് ഹൈക്കോടതി റജിസ്ട്രാര്‍ സുപ്രിംകോടതിക്ക് കൈമാറുകയായിരുന്നു.