ചെന്നൈ: തമിഴ് നടന്‍ സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൂര്യ അറിയിച്ചു. ജീവിതം പഴയപടിയായിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാവരും നന്നായി ശ്രദ്ധിക്കുക-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
’கொரோனா’ பாதிப்பு ஏற்பட்டு, சிகிச்சை பெற்று நலமுடன் இருக்கிறேன். வாழ்க்கை இன்னும் இயல்பு நிலைக்கு திரும்பவில்லை என்பதை அனைவரும் உணர்வோம். அச்சத்துடன் முடங்கிவிட முடியாது. அதேநேரம் பாதுகாப்பும், கவனமும் அவசியம். அர்ப்பணிப்புடன் துணைநிற்கும் மருத்துவர்களுக்கு அன்பும், நன்றிகளும்.
— Suriya Sivakumar (@Suriya_offl) February 7, 2021
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. കൂടാതെ ഒരു വെബ് സീരിസിലും താരം വേഷമിടുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രായിരുന്നു സൂര്യയുടെ ഏറ്റവും പുതിയ റിലീസ്. ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടി.


















