English हिंदी

Blog

walayar-pkd

 

പാലക്കാട്: വാളയാര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ട് പോക്‌സോ കോടതി. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പാലക്കാട് പ്രത്യേക കോടതി അംഗീകരിക്കുകയായിരുന്നു. എസ്.പി നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിനുളള അപേക്ഷ നല്‍കിയത്. വെള്ളിയാഴ്ച തന്നെ ഇത് സംബന്ധിച്ച ഉത്തരവുണ്ടാകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Also read:  വാളയാര്‍ കേസ്: സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതികള്‍ക്കൊപ്പമെന്ന് ഉമ്മന്‍ചാണ്ടി

നേരത്തെ പ്രതികളായ വി.മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടിയിട്ടുണ്ട്. പുനര്‍വിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാന്‍ഡിലയച്ചത്. മറ്റൊരു പ്രതി എം.മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.