ക്ലാസുകളില്‍ ആദ്യമായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ 96 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം
അബുദാബി : കോവിഡ് മഹാമാരിയെ തുടര്‍ന്ന് പഠനം ഓണ്‍ലൈന്‍ ആയിരുന്നത് അദ്ധ്യയന വര്‍ഷത്തിലെ മൂന്നാം ടേം മുതല്‍ 100 ശതമാനം ക്ലാസ് റൂം പഠനത്തിലേക്ക് .
സ്പ്രിംഗ് വെക്കേഷന്‍ കഴിഞ്ഞ് മൂന്നാം ടേം ആരംഭിക്കുമ്പോള്‍ മുതല്‍ എല്ലാ വിദ്യാര്‍ത്ഥികളും സ്‌കൂളുകളില്‍ നേരിട്ടെത്തിയുള്ള പഠനമായിരിക്കുമെന്ന് അബുദാബി വിദ്യാഭ്യാസ അഥോറിറ്റി -അഡക് അറിയിച്ചു.
അതേസമയം, കോവിഡ് രോഗ ബാധയുള്ളവര്‍ക്കും പൊസീറ്റീവ് ആയ രോഗികള്‍ ഉള്ള വീടുകളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കും മറ്റ് ഇതര ഗുരുതര രോഗബാധകള്‍ ഉള്ളവര്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് തുടരാന്‍ അനുവദിക്കും.
എന്നാല്‍, ഇവര്‍ അബുദാബി ആരോഗ്യ വിഭാഗത്തിന്റെ സാക്ഷ്യപത്രം ഹാജരാക്കണം.
ഇന്ത്യന്‍ സിലിബസ് ഉള്ള വിദ്യാലയങ്ങള്‍ക്ക് പുതിയ അദ്ധ്യയന വര്‍ഷമാണെങ്കിലും യുഎഇ പ്രാദേശിക, ബ്രിട്ടീഷ്, യുഎസ് സിലിബസ് ഉള്ള വിദ്യാലയങ്ങള്‍ക്ക് പതിനൊന്ന് മുതല്‍ മൂന്നാം ടേമാണ് ആരംഭിക്കുന്നത്. ഇവരുടെ അദ്ധ്യയന വര്‍ഷം സെപ്തംബറിലാണ് ആരംഭിക്കുക.
വാക്‌സിന്‍ എടുത്തിട്ടുള്ളവര്‍ക്കും പിസിആര്‍ ടെസ്റ്റ് എടുത്തു ഗ്രീന്‍ പാസ് വേണം സ്‌കൂളില്‍ പ്രവേശിക്കാന്‍. വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്കും പിസിആര്‍ ഏഴു ദിവസം കൂടുന്തോറും എടുത്ത് ഗ്രീന്‍ പാസ് നിലനിര്‍ത്തണം.
വാക്‌സിന്‍ എടുത്തവര്‍ക്ക് ഗ്രീന്‍ പാസ് നിലനിര്‍ത്താന്‍ മാസത്തിലൊരിക്കല്‍ പിസിആര്‍ ടെസ്റ്റ് എടുക്കേണ്ടിവരും.