Web Desk
സ്വദേശികളും വിദേശികളുമായ പൗരന്‍മാരെ സ്വീകരിക്കാനൊരുങ്ങി ഷാർജ ഇൻവെസ്റ്റ്‌മെന്‍റ് ആന്‍ഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി. സന്ദർശകരുടെയും, ജീവനക്കാരുടെയും ഉയർന്ന പരിരക്ഷ ഉറപ്പാക്കുന്നതിനായി യു. എ. ഇ. സർക്കാരിന്‍റെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള മർഗരേഖ ശുറൂക്ക് തയ്യാറാക്കി. എല്ലാ വിനോദകേന്ദ്രങ്ങളും 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കുമെന്നും തുടർച്ചയായ അണുവിമുക്തമാക്കൽ നടപടിക്കു പുറമെ പ്രവേശന കവാടങ്ങളിൽ ഊഷ്മാവ് അളക്കുന്ന സ്കാനറുകൾ സ്ഥാപിക്കുമെന്നും ഷുറൂക്കിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അഹമ്മദ് ഒബയ്ദ് അൽ ഖസീർ എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
സന്ദർശകർ മാസ്കുകളും കയ്യുറകളും ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും . കൂടാതെ, അടിയന്തിര സാഹചര്യങ്ങളിൽ ഓരോ സ്ഥലത്തും ഒരു മെഡിക്കൽ സംഘത്തെയും ലഭ്യമാക്കും.ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ എല്ലാ വിനോദകേന്ദ്രങ്ങളും രാവിലെ 9 മുതൽ രാത്രി 9 വരെ എല്ലാ പ്രായത്തിലുമുള്ള കുടുംബങ്ങൾക്കും വ്യക്തികൾക്കുമായി തുറന്നിടും .
ശുറൂഖ് പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങൾ ഇവയാണ്
1.അൽ ഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ നൂർ ദ്വീപ്, ഫ്ലാഗ് ഐലന്‍റ്, ഹാർട്ട് ഓഫ് ഷാർജ, മ്ലീഹ ആർക്കിയോളജിക്കൽ ആൻഡ് ഇക്കോടൂറിസം പ്രോജക്റ്റ്, അൽ മോണ്ടാസ പാർക്കുകൾ, മറ്റ് ആഡംബര ആതിഥ്യമര്യാദാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ എല്ലാ റെസ്റ്റോറന്‍റുകളും കഫേകളും ശാരീരികാകല നിയമം പിന്തുടരും .
2.ഇരിപ്പിടങ്ങൾ രണ്ട് മീറ്റർ അകലത്തിൽ സ്ഥാപിച്ചു ഒരു മേശയിലെ അതിഥികളുടെ എണ്ണം നാല് ആയി പരിമിതപെടുത്തിയിട്ടുണ്ട്.
3.ഡിസ്പോസിബിൾ പാത്രങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. എല്ലാ തുറന്ന സ്ഥലങ്ങളിലും മുന്നറിയിപ്പ് അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
4.പ്ലേ ഏരിയകൾ ഉൾപ്പെടുന്ന ലക്ഷ്യസ്ഥാനങ്ങൾക്കായി അതോറിറ്റി പ്രത്യേക നടപടികൾ സ്വീകരിച്ചു .
5.അൽ മജാസ് വാട്ടർഫ്രണ്ട് വാട്ടർ പാർക്കിലേക്കുള്ള പ്രവേശനം ഒരേസമയം 30 കുട്ടികളായി പരിമിതപ്പെടുത്തും.
6.അൽ ഖസ്ബയിലെ കുട്ടികളുടെ കളിസ്ഥലം 23 കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.
7.കിഡ്‌സ് ഫൺ ഹൗസിൽ ഒരു സമയം പരമാവധി 61 കുട്ടികളെ ഉൾക്കൊള്ളിക്കും.
8. അൽ നൂർ ദ്വീപ് ബട്ടർഫ്ലൈ ഹൌസ് ഒരു സമയം 5 സന്ദർശകർക്കായി പരിമിതപ്പെടുത്തി .
9.സിറ്റി കാഴ്ചകൾ കാണുന്നതിനുള്ള ഷാർജയുടെ ടൂർ ബസുകൾ ഓരോ ടൂറിനും ശേഷം അണുവിമുക്തമാക്കും .
10.കയറുന്നതിന് മുമ്പായി യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും ഇരിപ്പിടം യാത്രക്കാർക്കിടയിൽ സുരക്ഷിതമായ ദൂരം ഉറപ്പാക്കും .
11.ഒരു വരിയിൽ ഒരു യാത്രക്കാരനെ മാത്രമേ അനുവദിക്കൂ.
12.അനുവദനീയമായ പരമാവധി കപ്പാസിറ്റി 20 – 35 യാത്രക്കാരാണ്.
13.ടൂർ ഗൈഡുകളുടെ ദൈനംദിന മെഡിക്കൽ പരിശോധന തുടരും
14.ആതിഥ്യമര്യാദയും ഇക്കോടൂറിസം സൗകര്യങ്ങളും എല്ലാ മുൻകരുതൽ നടപടികളും പാലിക്കുന്നുണ്ടെന്ന് ഷുറോക്ക് ഉറപ്പു വരുത്തും .
15.ഇവന്‍റെുകളിലും സേവനങ്ങളിലും കർശനമായ ശാരീരിക അകലം പാലിക്കൽ നിയമങ്ങൾ നട