പുതുവത്സരരാവില്‍ വര്‍ണോജ്വലമായി വാനവിസ്മയം ഒരുക്കി അബുദാബി നടന്നു കയറിയത് ഏറ്റവും ദൈര്‍ഘ്യമേറിയ കരിമരുന്ന് കലാ പ്രകടനത്തിന്റെ ലോക റെക്കോര്‍ഡിലേക്ക്.
അബുദാബി : ആയിരങ്ങളെ സാക്ഷി നിര്‍ത്തി ആകാശ വിസ്മയമൊരുക്കി അബുദാബിയുടെ പുതുവത്സരാഘോഷം. അബുദാബി -അല്‍ ഐന്‍ റോഡില്‍ അല്‍ വതിബായിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍ സെന്ററിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിവര്‍ക്ക് കണ്ണിനും കാതിനും അത്ഭുത വിരുന്നൊരുക്കിയാണ് നാല്‍പതു മിനിറ്റ് നീണ്ടു നിന്ന വെടിക്കെട്ട് നടന്നത്.
കഴിഞ്ഞ വര്‍ഷം അബുദാബിയുടെ പേരില്‍ തന്നെ കുറിച്ച് 35 മിനിറ്റ് നീണ്ട കരിമരുന്ന് കലാപ്രകടനമെന്ന ലോക റെക്കോര്‍ഡ് തിരുത്തിയെഴുതിയാണ് ഇക്കുറി നാല്‍പത് മിനിറ്റ് വര്‍ണങ്ങള്‍ വാരി വിതറിയുള്ള വെടിക്കെട്ട് അരങ്ങേറിയത്.
2,022 ഡ്രോണുകള്‍ ഉപയോഗിച്ചുള്ള മാസ്മരിക കലാപ്രദര്‍ശനവും പുതുവത്സര രാവിന് മിഴിവേകി. വത്ബയിലെ മരുഭൂമിയുടെ നടുവില്‍ നഗരത്തിരക്കുകളില്‍ നിന്നകലെയാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഉള്ളവരെ മാത്രമാണ് ഫെസ്റ്റിവല്‍ സെന്ററിലേക്ക് പ്രവേശനം നല്‍കിയിരുന്നത്.
2,022 drones form the portrait of Baba Sheikh Zayed at Sheikh Zayed Festival in Abu Dhabipic.twitter.com/vgjT9oGIGE
— حسن سجواني 🇦🇪 Hassan Sajwani (@HSajwanization) December 31, 2021
ലേസര്‍ ഷോയും ഡ്രോണ്‍ ഷോയും പുതുവത്സരാഘോഷത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് 12 മണിക്ക് ഏവരേയും അത്ഭുത ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയ കരിമരുന്ന് കലാപ്രകടനം അരങ്ങേറി. നാല്‍പതു മിനിട്ട് ഇടതടവില്ലാതെ നിറക്കൂട്ടുകളുടെ നീരാട്ടായിരുന്നു. ഒപ്പം കാതുകളെ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദസമ്മേളനവും.
#UAE capital Abu Dhabi known for world record fireworks ushers in 2022 with spectacular displays.
Happy New Year! pic.twitter.com/vY5f4YiNl2— Peter Muyombano (@PMuyombano) December 31, 2021
#UAE capital Abu Dhabi known for world record fireworks ushers in 2022 with spectacular displays.
Happy New Year! pic.twitter.com/vY5f4YiNl2— Peter Muyombano (@PMuyombano) December 31, 2021
ഹിലീയം നിറച്ച 15,000 ബലൂണുകളാണ് ലേസര്‍ രശ്മികള്‍ നൃത്തം വെച്ച ആകാശത്ത് അലഞ്ഞത്.
വിവിധ രാജ്യങ്ങളുടെ പവലിയനുകളിലെ വേദികളില്‍ നൃത്തവും സംഗീതവും അരങ്ങ് തകര്‍ക്കുന്നുണ്ടായിരുന്നു.
അബുദാബിയിലെ കോര്‍ണിഷ്, അല്‍ മര്‍യ ദ്വീപ്, സാദിയത് ദ്വീപ്, യാസ് ഐലന്റ്, അല്‍ ഐന്‍ സ്റ്റേഡിയം, അല്‍ ദഫ്‌റയിലെ മദീനത് സായിദ്, അല്‍ റീം ദ്വീപ് എന്നിവടങ്ങളിലും വെടിക്കെട്ടുകള്‍ അരങ്ങേറി.