തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തെ അപലപിച്ച് എ.വിജയരാഘവന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് ശക്തികേന്ദ്രങ്ങളില്‍ തിരിച്ചടി ഉണ്ടായതിനാല്‍ അക്രമങ്ങള്‍ അഴിച്ചു വിടുകയാണെന്ന് വിജയരാഘവന്‍ ആരോപിച്ചു.
അഞ്ച് മാസത്തിനിടെ ആറ് സിപിഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് മൂന്ന് പേരെയും സംഘപരിവാര്‍ രണ്ട് പേരെയും കൊലപ്പെടുത്തി. ഇപ്പോള്‍ മുസ്ലീംലീഗും. സിപിഎമ്മിനെ തകര്‍ക്കുന്നതിനുള്ള എതിരാളികളുടെ ഗൂഢാലോചനയുടെ ഭാഗമെന്ന് അക്രമ പരമ്പരകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊലക്കത്തി രാഷ്ട്രീയം നാടിന്റെ സമാധാനം തകര്‍ക്കുന്നതിന് വേണ്ടിയുള്ളതാണ്. കേരളത്തെ അക്രമികള്‍ക്ക് വിട്ടുനല്‍കരുതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കരുതെന്നും വിജരാഘവന്‍ പറഞ്ഞു.
ലീഗ് നേതാവ് കെപിഎ മജീദ് അക്രമത്തെ ന്യായീകരിക്കുന്നു എന്നാണ് മനസിലാക്കുന്നത്. ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടിട്ടുള്ള പ്രസ്ഥാനം ആണ് സിപിഎം. പ്രതിപക്ഷം അക്രമികള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുന്നു. അക്രമം അവസാനിപ്പിക്കണമെന്നും കേരള ജനത അക്രമ രാഷ്ട്രീയത്തെ പിന്തുണക്കില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.