English हिंदी

Blog

M Shivashankar

 

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി വിജിലന്‍സ് രംഗത്ത്. ആവശ്യവുമായി സംഘം ചൊവ്വാഴ്ച കോടതിയെ സമീപിക്കും. ശിവശങ്കറിനെ ചോദ്യം ചെയ്യാതെ കേസില്‍ മുന്നോട്ട് പോകാനാകില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി.

Also read:  മുഖ്യമന്ത്രി ആദരണീയന്‍, പക്ഷേ ഭരണത്തെ നിയന്ത്രിക്കുന്നില്ല: വി.ഡി സതീശന്‍

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയാനിരിക്കെയാണ് വിജിലന്‍സിന്റെ നീക്കം. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ റിമാന്റിലായ ശിവശങ്കറിനെ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ജയില്‍ ചട്ടം അനുസരിച്ചാണ് തീരുമാനം. കോവിഡ് നെഗറ്റീവ് ആയ ശേഷം ശിവശങ്കറിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. ഈ മാസം 26 വരെയാണ് റിമാന്റ് കാലാവധി.