ന്യൂഡല്‍ഹി: ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എ.പി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. രാജീവ് ചന്ദ്രശേഖര്‍ എംപിയും ടോം വടക്കനും ദേശീയ വക്താക്കളായി തെരഞ്ഞെടുത്തു. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പട്ടികയില്‍ ഇടംപിടിച്ചില്ല.
ജെപി നഡ്ഡ അധ്യക്ഷനായ ശേഷം ആദ്യമായാണ് ദേശീയ സമിതിയില്‍ അഴിച്ചുപണി നടക്കുന്നത്.
അബ്ദുള്ളക്കുട്ടിയടക്കം 12 പേരാണ് പുതിയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. രമണ്‍ സിങ്, വസുന്ധര രാജെ സിന്ധ്യ, രാധാമോഹന്‍ സിങ്, ബൈജയന്ത് ജയ് പാണ്ഡ, രഘുബര്‍ ദാസ്, ഭാരതി ബെന്‍ ഷിയാല്‍, മുകുള്‍ റോയ്, രേഖ വര്‍മ്മ, ചുബ ആവോ, അന്നപൂര്‍ണ ദേവി, ഡെ.കെ അരുണ തുടങ്ങിയവരാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നവര്‍.
നാഷണല്‍ സെക്രട്ടറിമാര്‍:
അരവിന്ദ് മേനോന്‍, പങ്കജ മുണ്ടെ, അനുപം ഹസ്ര, വിനോദ് സോങ്കാര്‍, സുനില്‍ ദിയോധര്‍, ഡി.പുരന്ദരേശ്വരി, കൈലാഷ് വിജയവര്‍ഗിയ, ഭൂപേന്ദര്‍ യാധവ്
ജനറല്‍ സെക്രട്ടറിമാരായിരുന്ന രാം മാധവ്, മുരളീധര്‍ റാവു, അനില്‍ ജെയ്ന്‍ എന്നിവരെ ഒഴിവാക്കി.
യുവ മോര്‍ച്ചയുടെ പുതിയ അധ്യക്ഷന്‍ കര്‍ണാടകയില്‍ നിന്നുള്ള എം.പി തേജസ്വി സൂര്യയാണ്. നേരത്തെ പൂനം മഹാജനായിരുന്നു ഈ സ്ഥാനം നിര്‍വഹിച്ചത്. തെലുങ്കാനയില്‍ നിന്നുള്ള ഡോ കെ ലക്ഷ്മണ്‍ ഒബിസി മോര്‍ച്ച അധ്യക്ഷനായും ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്കുമാര്‍ ചാഹര്‍ എംപി കിസാന്‍ മോര്‍ച്ചയുടെയും മധ്യപ്രദേശില്‍ നിന്നുള്ള ലാല്‍സിങ് ആര്യ എസ്.സി മോര്‍ച്ചയുടെയും അധ്യക്ഷനാകും
അതേസമയം, ഐടി സെല്‍ ആന്‍ഡ് സോഷ്യല്‍മീഡിയ ചുമതല അമിത് മാളവ്യ തന്നെ തുടരും.












