ദുബായ് : ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലെത്തി. കേന്ദ്ര പെട്രോളിയം, നാച്വറൽ ഗ്യാസ് -ടൂറിസം മന്ത്രി സുരേഷ് ഗോപി അദ്ദേഹത്തെ ഡൽഹി വിമാനത്താവളത്തിൽ സ്വീകരിച്ചു.സുപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഷെയ്ഖ് ഹംദാൻ രാജ്യത്തെ നേതൃത്വവുമായും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും ഉന്നതതല ചർച്ചകൾ നടത്തും.
Also read: ചെന്നൈയിൽ കോവിഡ് ബാധ സ്ഥീരീകരിച്ച 277 പേരെ കാണ്മാനില്ല. തമിഴ്നാട്ടിൽ മരണ സംഖ്യ 400 കടന്നു

ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ കേന്ദ്ര പെട്രോളിയം, നാച്വറൽ ഗ്യാസ് -ടൂറിസംമന്ത്രി സുരേഷ് ഗോപി ഡൽഹി വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.













