കൊല്ലം: കോവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് കൊല്ലം തീരമേഖലയില്‍ മത്സ്യബന്ധനം നിരോധിച്ചു. ജില്ലയില്‍ ഇന്നലെ രണ്ട് മത്സ്യക്കച്ചവടക്കാര്‍ക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് നടപടി. കൊല്ലത്ത് ഇന്നലെ പത്ത് പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
Also read: മദ്യപിച്ച് വാഹനം ഓടിച്ച് സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; നടൻ ബൈജുവിനെതിരെ കേസ്
കോവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആലപ്പുഴയിലെ തീരമേഖലയിലും മത്സ്യബന്ധനവും വില്‍പ്പനയും നിരോധിച്ചിരിന്നു.
അതേസമയം പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിലെ കരാര്‍ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 104 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. പരിശോധനയ്ക്കായി ഇവരുടെ സ്രവങ്ങള്‍ ശേഖരിച്ചുതുടങ്ങി. എന്നാല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തടസ്സമില്ലാതെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.














