അബുദാബി : ഗതാഗത, അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ പ്രാദേശിക, രാജ്യാന്തര കമ്പനികളുമായി 10 കരാറുകളിൽ ഒപ്പുവച്ചു. യുഎഇ ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രാലയം, എഡിഎൻഇസി ഗ്രൂപ്പ്, ഡിഎംജി ഇവന്റ്സ് എന്നിവയുമായി സഹകരിച്ച് ഇത്തിഹാദ് റെയിൽ സംഘടിപ്പിച്ച ഗ്ലോബൽ റെയിൽ എക്സിബിഷനിലാണ് കരാറുകൾ ഒപ്പിട്ടത്. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്സ് ഡപ്യൂട്ടി ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചടങ്ങിൽ പങ്കെടുത്തു.












