കള്ളപ്പണം, തീവ്രവാദ സാമ്പത്തിക സഹായം ഇല്ലാതാക്കാൻ ദേശീയ തന്ത്രം; സര്‍ക്കാരിൻ്റെ വാര്‍ഷിക യോഗങ്ങളുടെ അജണ്ട അംഗീകരിച്ചു.!

b83bc8af-f56b-4c53-b9bc-7e06c26c6008

അബുദാബി : കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് തടയാനുമുള്ള ദേശീയ തന്ത്രത്തിന് യു എ ഇ കാബിനറ്റ് അംഗീകാരം നല്‍കി.തിങ്കളാഴ്ച അബൂദബിയിലെ ഖസർ അല്‍ വതനില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ദേശീയ സമ്ബദ്‌വ്യവസ്ഥക്കുള്ളിലെ ഭരണ തത്വങ്ങളും സുതാര്യതയും ശക്തിപ്പെടുത്താനുള്ള തന്ത്രത്തിന് രൂപം നല്‍കിയത്. പുതിയ ഗവണ്‍മെന്റ‌് സീസണിലെ ആദ്യ മീറ്റിംഗാണ് ഇന്നലെ നടന്നത്.

രാജ്യത്തിന്റെ സാമ്പത്തിക, നിക്ഷേപ സമ്ബ്രദായം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഫലങ്ങള്‍ യോഗം അവലോകനം ചെയ്തതായി ശൈഖ് മുഹമ്മദ് പറഞ്ഞു. കൊവിഡിന് ശേഷം സർക്കാർ എടുത്ത സാമ്പത്തിക തീരുമാനങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സഹായിച്ചു. ദേശീയ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം നടപ്പുവർഷത്തിന്റെ പകുതി വരെ 152 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചു. യഥാർഥ ജി ഡി പി വളർച്ചയില്‍ ലോകത്തിലെ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 112 ബില്യണ്‍ ദിർഹം എന്ന റെക്കോർഡ് വിദേശ നിക്ഷേപം ആകർഷിച്ചു.

Also read:  സൈക്കിൾ പാടില്ല, എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തനിച്ചുവിടരുത്; കർശന നിർദേശങ്ങളുമായി അബുദാബിയിലെ സ്കൂൾ.

നിക്ഷേപ പദ്ധതികളുടെ എണ്ണത്തില്‍ അമേരിക്കക്ക് ശേഷം രണ്ടാം സ്ഥാനത്താണ്. അല്ലാഹുവിന്റെ അനുഗ്രഹമുണ്ടായാല്‍ ഞങ്ങളുടെ സാമ്പത്തിക ഭാവി കൂടുതല്‍ ശക്തവും മികച്ചതുമായിരിക്കും. അദ്ദേഹം വ്യക്തമാക്കി.സാമ്പത്തിക മന്ത്രിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര വ്യാപാര ചർച്ചകള്‍ക്കായുള്ള സുപ്രീം കമ്മിറ്റി പുനഃസംഘടിപ്പിക്കാനും അംഗീകാരം നല്‍കി. 2023ലെ സംസ്ഥാന തലത്തില്‍ ഏകീകൃത സർക്കാർ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ അവലോകനം ചെയ്തു. 546 ബില്യണ്‍ ദിർഹം വരുമാനവും 402 ബില്യണ്‍ ദിർഹം ചെലവുമുള്ള റിപ്പോർട്ടാണ് ഇത്. സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക കാര്യങ്ങള്‍, സാമൂഹിക സംരക്ഷണം, പാർപ്പിടം എന്നീ മേഖലകളിലാണ് ഗവണ്‍മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിലവുകള്‍.പുതിയ അധ്യയന വർഷത്തിന്റെ ആരംഭത്തില്‍ യു എ ഇ സ്‌കൂളുകള്‍ 11 ലക്ഷം വിദ്യാർഥികളെ സ്വാഗതം ചെയ്യുകയും ദേശീയ, സ്വകാര്യ സർവകലാശാലകള്‍ തുറക്കുകയും ചെയ്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി യോഗം അവലോകനം ചെയ്തു.

Also read:  നിർമിത ബുദ്ധി: ലോകത്തിന്റെ കേന്ദ്രമാകാൻ യുഎഇ

രാജ്യത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റാൻ കഴിയുന്ന ഒരു വിദ്യാഭ്യാസ പാത തുറക്കുന്ന വിജയകരമായ ഒരു അധ്യയന വർഷമാവുമിതെന്ന് ശൈഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.നവംബർ അഞ്ച്, ആറ് തീയതികളില്‍ അബൂദബിയില്‍ ഗവണ്‍മെന്റിന്റെ വാർഷിക മീറ്റിംഗുകള്‍ നടക്കും. കുടുംബം, ദേശീയ ഐഡന്റിറ്റി, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് എന്നിങ്ങനെ മൂന്ന് പ്രധാന ട്രാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഇതിന്റെ അജണ്ട മന്ത്രിസഭ അംഗീകരിച്ചു. ബന്ധപ്പെട്ട എല്ലാവരോടും അവരുടെ മേഖലകളുടെ വികസനത്തിന് ആശയങ്ങളും സംരംഭങ്ങളും പ്രോജക്റ്റുകളും സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. 2025 വർഷത്തേ ദേശീയ അജണ്ട യോഗം രൂപപ്പെടുത്തും.

Also read:  യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദോഹ മെട്രോലിങ്ക് സർവീസിൽ മാറ്റം

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES