തിരുവനന്തപുരം: സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം ഇരുന്നൂറ് കടന്നിരിക്കുകയാണ്. മലപ്പുറം 37, കണ്ണൂര്‍-35, പാലക്കാട്-29, പത്തനംതിട്ട-22, ആലപ്പുഴ-20, തൃശൂര്‍-20, തിരുവനന്തപുരം-16, കൊല്ലം-16 കാസര്‍ഗോഡ്-14, എറണാകുളം-13, കോഴിക്കോട്-8, കോട്ടയം- 6, ഇടുക്കി-2, വയനാട്-2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 209 പേര്‍ രോഗമുക്തി നേടി.
സംസ്ഥാനത്ത് 1,77,759 പേര്‍ നിരീക്ഷണത്തിലാണ്. 2915 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 369 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് 13 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥിരീകരിച്ചു. ഏഴ് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നൊഴിവാക്കി. സംസ്ഥാനത്ത് ആകെ 135 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.
ഇരുപത്തിനാല് മണിക്കൂറിനിടെ 7,219 സാമ്പിളുകള്‍ പരിശോധിച്ചു. ആകെ 2,60,011 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 5,092 സാമ്പിളുകളുടെ ഫലം വരാനുണ്ട്.തിരുവനന്തപുരത്ത് 103 പേരുടെ ശ്രവം ശേഖരിച്ചു. നന്ദാവനം എ ആര്‍ ക്യാംപിലെ പോലീസുകാരന് രോഗം സ്ഥിരീകരിച്ചതോടെയാണ് പരിശോധന. വിമാനത്താവളത്തിലും റയില്‍വേ സ്‌റ്റേഷനിലും ജോലി ചെയ്തവര്‍ക്കും പരിശോധന നടത്തി.