75 കോടിയുടെ പദ്ധതി എങ്ങനെ 232 കോടിയിലെത്തിയെന്ന് അദ്ദേഹം ചോദിച്ചു. ക്യാ മറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും റോഡ് സുരഷയുടെ മറവില്‍ നടന്നത് വന്‍ അഴിമതിയാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് റോഡുകളില്‍ എ ഐ കാമറ സ്ഥാപിച്ചതില്‍ അഴിമതിയും ദുരൂഹത യും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 75 കോ ടിയുടെ പദ്ധതി എങ്ങനെ 232 കോടി യിലെത്തിയെന്ന് അദ്ദേഹം ചോദിച്ചു. ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകള്‍ സര്‍ക്കാര്‍ മറച്ചു വയ്ക്കുകയാണെന്നും റോഡ് സുരഷയുടെ മറവില്‍ നടന്നത് വന്‍ അഴിമതിയാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയാണ് കള്ളക്കളി നടത്തുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായ എസ്ആര്‍ഐടി എന്ന കമ്പനിക്കാണ് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്. കരാര്‍ ഏ റ്റെടുത്ത കമ്പനിക്ക് ട്രാഫിക് രംഗത്ത മു ന്‍പരിചയമില്ലെന്നും കെല്‍ട്രാണ്‍ സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയാണെന്നും ചെന്നി ത്തല ചോദിച്ചു. ടെണ്ടറിലൂടെയാണ് തെരഞ്ഞടുത്തതെങ്കില്‍ അതിനുള്ള നടപടി ക്രമങ്ങള്‍ പാലിച്ചോ യെന്നും ചെന്നിത്തല ചോദിച്ചു.
കരാര്‍ രേഖ പുറത്തുവിട്ട ചെന്നിത്തല റോഡ് സുരക്ഷയുടെ മറവില്‍ അഴിമതി അനുവദിക്കില്ലെന്ന് വ്യ ക്തമാക്കി. 232 കോടി രൂപയുടെ പദ്ധതിയാണെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. കമ്പനികള്‍ തമ്മിലു ണ്ടാക്കിയ കരാറില്‍ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നു. 75 കോടി 151 കോടിയായും പിന്നീട് 232 കോടിയായും മാറുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു.നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പദ്ധതി യില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചിരുന്നു.












