കോവിഡ് കേസുകളിലെ വര്‍ധന രാജ്യത്ത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാ ണ്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനവും വീക്കിലി പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനവുമാണ്.കഴിഞ്ഞ ആറ് മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ് ഇത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2ന് 3,375 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു.
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധ വന്‍തോതില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാ ജ്യത്ത് 3,016 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് കേസുകളില്‍ 40 ശതമാനം വര്‍ധ നയാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് കേസുകളിലെ വര്‍ധന രാജ്യത്ത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയി രിക്കുകയാണ്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനവും വീക്കിലി പോസിറ്റിവിറ്റി നിര ക്ക് 1.71 ശതമാനവുമാണ്.കഴിഞ്ഞ ആറ് മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ് ഇത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2ന് 3,375 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു.
14 പേരാണ് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്ക് ഇടയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധ മൂലം മരിച്ചത് കേരളത്തിലാണ്. മഹാരാഷ്ട്രയില്‍ മൂന്നും, ഡല്‍ഹിയില്‍ രണ്ടും, ഹിമാചല്‍പ്ര ദേശില്‍ ഒന്നും, കേരളത്തില്‍ എട്ടും രോഗികള്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 5,30,862 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരില്‍ 0.03 ശതമാനം നില വില്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലാണ്.
അതേസമയം ഡല്‍ഹിയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. 2022 ഓഗസ്റ്റ് 31ന് ശേഷം ആദ്യമായി ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേ സുകള്‍ ബുധനാഴ്ച 300 ആയി ഉയര്‍ന്നു. അതേസമയം പോസിറ്റിവിറ്റി നിരക്ക് 13.89 ശതമാനമായി ഉയര്‍ന്ന തായി നഗര ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ സജീവ കോവിഡ് കേസുകളുടെ എണ്ണം 806 ആണ്. ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് വിളിച്ച യോഗത്തില്‍ ആ രോഗ്യവകു പ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ആശുപത്രികളിലെ മെഡിക്കല്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെ ടുക്കും.