നിരോധിത സംഘടനയില്‍ അംഗത്വമുണ്ട് എന്ന ഒറ്റ കാരണത്താല്‍ യുഎപിഎ ചുമ ത്താന്‍ ആകില്ലെന്ന 2011ലെ വിധി സുപ്രീം കോടതി റദ്ദാക്കി. അക്രമപ്രവര്‍ത്തനങ്ങ ളില്‍ ഏര്‍പ്പെടാതെ, നിരോധിത സംഘടനകളില്‍ വെറുതെ അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു വിധി
ന്യൂഡല്‍ഹി : നിരോധിക്കപ്പെട്ട സംഘടനയിലെ അംഗത്വം യുഎപിഎ നിയമപ്രകാരം കേസ് എടുക്കാവു ന്ന കുറ്റമാണെന്ന് സുപ്രീംകോടതി. യുഎപിഎ ചട്ടത്തിലെ സെക്ഷന്‍ 10(എ) (ഐ) അനുസരിച്ച് നിരോധി ക്കപ്പെട്ട സംഘടനയിലെ അംഗത്വത്തിന്റെ പേരില്‍ കേസ് എടുക്കാമെന്ന് ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍, സ ഞ്ജയ് കരോള്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു.
നിരോധിത സംഘടനയില്‍ അംഗത്വമുണ്ട് എന്ന ഒറ്റ കാരണത്താല്‍ യുഎപിഎ ചുമത്താന്‍ ആകില്ലെന്ന 2011ലെ വിധി സുപ്രീം കോടതി റദ്ദാക്കി. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ, നിരോധിത സംഘടന കളില്‍ വെറുതെ അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു വിധി. രണ്ടംഗ ബെഞ്ചിന്റെ ഈ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്. നിരോധിത സംഘടനക ളിലെ അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎ 10 എ (1) വകുപ്പ് ബെഞ്ച് ശരിവച്ചു.
ഉള്‍ഫയില്‍ അംഗമായിരുന്ന ആള്‍ക്കെതിരെ ടാഡ പ്രകാരം എടുത്ത കേസിലെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞുകൊണ്ടാണ്, 2011ല്‍ ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേ കട്ജു വും ജ്ഞാന്‍ സുധാ മിശ്രയും വിധി പറ ഞ്ഞത്. അക്രമ പ്രവര്‍ത്തനങ്ങളില്‍ര ഏര്‍പ്പെടുകയോ ആളുകളെ അതിനു പ്രേരിപ്പിക്കുകയോ ക്രമസമാ ധാന നില തകര്‍ക്കുന്ന വിധം പെരുമാറുകയോ ചെയ്യാത്ത പക്ഷം, നിരോധിത സംഘടനയില്‍ അംഗമായി രുന്നു എന്നതു കൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാവുന്നില്ലെന്നായിരുന്നു വിധി. കേന്ദ്ര സര്‍ക്കാരിന്റെ വാ ദം കേള്‍ക്കാതെയാണ് വിധിയെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി 2014ല്‍ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ഇതിലാണ് ഇപ്പോഴത്തെ ഉത്തരവ്.