മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ഉന്നയിച്ച വിമര്‍ശന ത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സമുദായത്തിന് മാത്ര മായി ആര്‍എസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുതെന്നും പിണറായി വിജയന്‍
കോഴിക്കോട് : മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഒരു സമുദായത്തിന് മാത്രമായി ആര്‍എസ്എസിനെ ചെ റുക്കാനാകുമെന്ന് കരുതരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. തീവ്ര ചിന്താഗതി സമുദായത്തിന് ത ന്നെ അപകടമാകും. ആര്‍ എസ്എസിനെ ചെറുക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കുകയാണ് വേണ്ടതെ ന്നും അദ്ദേഹം പറഞ്ഞു.
കെഎന്‍എം വേദിയില്‍ സിപിഎമ്മിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് പിന്നാലെയാണ് പിണറായിയുടെ മറുപടി.മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ ശാന്തിയും സമാധാനവും സംരക്ഷിക്കാന്‍ ഇവിടത്തെ മതനിരപേക്ഷത സംരക്ഷിക്കപ്പെടണം. മ തനിരപേക്ഷത സംരക്ഷിക്കാന്‍ മതരാഷ്ട്രവാദികളെ അകറ്റിനിര്‍ത്തേണ്ടതുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളി ല്‍ ആശങ്കയും ഭയപ്പാടും ഓരോ ദിവസവും കഴിയുന്തോറും ശക്തിപ്പെട്ടുവരുന്ന അവസ്ഥയാണ്. നമ്മുടെ രാജ്യത്തെ കേന്ദ്രസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ തന്നെ ഇടപെടലുകളാണ് ഇതിന് ഇടയാക്കുന്നത്. ജന ങ്ങളുടെ ഐക്യത്തെ ഭിന്നിപ്പിക്കുന്നതിനുവേണ്ടി നിലപാടെടുത്ത സംഘടനകള്‍ വര്‍ഗീയമായി ആളുക ളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ നമുക്ക് കഴിയണം. തെറ്റിദ്ധരിപ്പിക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട് എന്നത് തിരിച്ചറിയാതിരിക്കുന്നത് സ്വയം ആപത്തിലേക്ക് തള്ളിവിടുന്നതി ന് തുല്യമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












