ഷാഫി പറമ്പിലിനെതിരെ പാലക്കാട് മത്സരിക്കുമെന്ന് ഡിസിസി മുന്‍ അധ്യക്ഷന്‍ എ.വി ഗോപിനാഥ്. കോണ്‍ഗ്രസിലെ അവഗണനയ്‌ക്കെതിരെയാണ് താന്‍ മത്സരിക്കുന്നതെന്ന് എ വി ഗോപിനാഥ് പറഞ്ഞു.
തന്റെ യോഗ്യതക്കുറവ് പാര്‍ട്ടി വ്യക്തമാക്കണം. തന്നെ ഉന്മൂലനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ കാരണം അറിയണം. പാര്‍ട്ടി വിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. നേതാക്കളുടെ സമീപനം അനുസരിച്ച് തീരുമാനമെടുക്കുമെന്നും എ. വി ഗോപിനാഥ് പറഞ്ഞു.
മുഖ്യമന്ത്രി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. ഇന്നത്തെ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ണായകമാണ്.