മമ്പറത്ത് തുറന്ന ജീപ്പില്‍ അപകടകരമാംവിധം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വാഹന അ ഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം വി ദ്യാര്‍ഥികളാണ് തുറന്ന ജീപ്പില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് അമിതവേഗത്തില്‍ ഓടി ച്ചും പൊടുന്നനെ വെട്ടിച്ചും മണിക്കൂറുകള്‍ അഭ്യാസ പ്രകടനം നടത്തിയത്
കൂത്തുപറമ്പ്: മമ്പറത്ത് തുറന്ന ജീപ്പില്‍ അപകടകരമാംവിധം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വാഹന അഭ്യാ സ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹയര്‍സെക്കന്‍ ഡറി വിഭാഗം വിദ്യാര്‍ഥികളാണ് തുറ ന്ന ജീപ്പില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് അമിതവേഗത്തില്‍ ഓടിച്ചും പൊടുന്നനെ വെട്ടിച്ചും മണിക്കൂ റുകള്‍ അഭ്യാസ പ്രകടനം നടത്തിയത്. ക്രിസ്മസ് ആഘോഷത്തിനിടെ വ്യാഴം പകല്‍ മൂന്നോടെയാണ് സംഭവം.
അഭ്യാസത്തിനിടയില്‍ നിയന്ത്രണം വിട്ട ജീപ്പില്‍നിന്ന് അത്ഭുതകരമായാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. സംഭ വത്തില്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസെടുക്കുകയും ജീപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ മമ്പറം പാലത്തിനടുത്ത മൈതാനിയിലായിരുന്നു കുട്ടികളുടെ അഭ്യാസ പ്രകടനം. മ മ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അതിസാഹസികത കാണിച്ചത്. ഒരു വിദ്യാര്‍ത്ഥി കൊണ്ടുവന്ന തുറന്ന ജീപ്പില്‍ മറ്റുള്ളവരും കയറുകയായിരുന്നു.
പൊടിമണ്ണ് നിറഞ്ഞ മൈതാനിയിലൂടെ നിരവധി കുട്ടികളുമായി പല തവണയാണ് ജീപ്പ് വട്ടം കറങ്ങിയ ത്. ബോണറ്റില്‍ വരെ കുട്ടികള്‍ ഇരിക്കുന്നുണ്ടായിരുന്നു. നാട്ടുകാരി ല്‍ ചിലര്‍ സാഹസികാഭ്യാസത്തിന്റെ വിഡിയോ എടുത്ത് പ്രചരിപ്പിച്ചതോടെയാണ് പുറംലോകമറിഞ്ഞത്.
ഇതിനിടയില്‍ ചിലര്‍ പിണറായി പൊലീസിനെയും വിവരമറിയിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി ജീ പ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓടുന്ന ജീപ്പില്‍ അഭ്യാസ പ്രകടനം നടത്തിയതിന് കുട്ടികളുടെ പേ രില്‍ കേസെടുത്തിട്ടുണ്ട്.