കാക്കനാട് ഓടുന്ന കാറില്‍ വെച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മോഡലിന്റെ സുഹൃത്തായ സ്ത്രീയുള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെ യ്തു. 19 വയസ്സുകാരിയായ യുവതിയെയാണ് പീഡനത്തിനിരയാക്കിയത്
കൊച്ചി : കാക്കനാട് ഓടുന്ന കാറില്‍ വെച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മോ ഡലിന്റെ സുഹൃത്തായ സ്ത്രീയുള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെ യ്തു. 19 വയസ്സുകാരിയായ യു വതി യെയാണ് പീഡനത്തിനിരയാക്കിയത്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടക്കുന്നത്.ബലാത്സംഗം ചെയ്തതിന് ശേഷം മോഡലി നെ കാക്കനാട്ടുള്ള താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. ഇവരുടെ സുഹൃത്താണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഇന്നലെ അര്‍ധരാത്രി ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് സംഭവം. മദ്യലഹരിയില്‍ അവശയായ യുവതിയെ വീട്ടില്‍ വിടാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ബലാത്സംഗത്തിനിരയാക്കിയത്. ശേഷം യുവതിയെ കാക്കനാട്ടെ വീട്ടില്‍ ഇറക്കിവിട്ടു. യുവതിയെ പി ന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാറില്‍ മദ്യപിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ യുവതിയെ കാക്കനാട്ടുള്ള വീട്ടിലെത്തിക്കാന്‍ കൊണ്ടുപോകുന്നതിനിടയിലായിരുന്നു അതിക്രമം. സുഹൃത്തായ സ്ത്രീ കാറില്‍ കയറിയിരുന്നില്ല. തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങിയ യുവാക്കള്‍ കാറില്‍ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവില്‍ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെ യ്യുകയായിരുന്നു.
പിടിയിലായ യുവാക്കള്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളാണ്. സ്ത്രീ മലയാളിയല്ല. അതിക്രമത്തിനിരയായ യുവതി ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയി ലാണ്.