‘ഐസിഐസിഐ പ്രുസുഖ് സമൃദ്ധി’ പദ്ധതിയിലൂടെ ഉറപ്പുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെ വളര്‍ച്ച സാധ്യതയും വാഗ്ദാനം ചെയ്യുന്ന പദ്ധതി വരുമാന കാലയളവ് ഉള്‍ പ്പെ ടെ പോളിസിയുടെ മുഴുവന്‍ കാലയളവിലും ലൈഫ് സുരക്ഷ തുടരുകയും കുടുംബ ത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറി യിച്ചു
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുതിയ പങ്കാളിത്ത സേവിംഗ്സ് പദ്ധതി ‘ഐസിഐസിഐ പ്രുസുഖ് സമൃദ്ധി’അവതരിപ്പിച്ചു. ഉറപ്പുള്ള ആനുകൂല്യങ്ങള്‍ക്ക് പുറ മെ വളര്‍ച്ചസാധ്യതയും വാഗ്ദാനം ചെയ്യുന്ന പദ്ധതി വരുമാന കാലയളവ് ഉള്‍പ്പെടെ പോളിസിയുടെ മുഴുവന്‍ കാലയളവിലും ലൈഫ് സുരക്ഷ തുടരുകയും കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
വനിതകള്‍ക്ക് സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ അവസരമൊരുക്കുന്നതിനും ഉയര്‍ന്ന മെച്യൂരിറ്റി ആനുകൂല്യവും നല്‍കു ന്നുണ്ട്. ഉപയോക്താക്ക ളുടെ വ്യത്യസ്ത സാമ്പത്തിക ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഇന്‍കം, ലംപ്‌സം എന്നിങ്ങനെ രണ്ട് തരത്തില്‍ ഈ പദ്ധതി ലഭ്യമാകും.കുട്ടികളുടെ വിദ്യാഭ്യാസം,വാര്‍ഷിക അവധി ആഘോഷങ്ങള്‍, ഇടക്കാല സാമ്പത്തിക ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നതിനുള്ള നികുതി രഹിത വരുമാനമാണ് വാഗ്ദാനം ചെയ്യുന്ന ത്.
ഇതിലെ സേവിങ് വാലറ്റ് എന്ന സൗകര്യം ഉപയോക്താക്കളെ വരുമാനം സമാഹരിക്കാനും സമ്പാദ്യം വളര്‍ത്താനും സഹായിക്കും. വീട്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ദീര്‍ഘകാലാടിസ്ഥാന ത്തിലുള്ള വലിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായതാണ് ലംപ്സം. ഉപ യോക്താക്കളെ സാമ്പത്തിക ലക്ഷ്യങ്ങ ള്‍ കൈവരിക്കാന്‍ സഹായിക്കുന്നതാണ് പദ്ധതിയെന്ന് ഐ സിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാ ല്‍ട്ട പറഞ്ഞു.