കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പനെ കാണാ ന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെത്തി. വെള്ളിയാഴ്ച രാവിലെയാണ് എം വി ഗോവിന്ദന്‍ പുഷ്പനെ സന്ദര്‍ശിച്ചത്
തലശേരി : കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പ നെ കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദ നെത്തി. വെള്ളിയാഴ്ച രാവിലെയാണ് എം വി ഗോവിന്ദന്‍ പുഷ്പനെ സന്ദര്‍ശിച്ചത്. സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി പു ഷ്പനെ കാണാനെ ത്തിയ പ്രിയ സഖാവിനെ ഷാള്‍ അണിയിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് പ്രവര്‍ ത്തകര്‍ സ്വീകരിച്ചത്.
വിവരങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ എന്ന എം വി ഗോവിന്ദന്റെ ചോദ്യത്തിന് എല്ലാം അറിഞ്ഞുവെന്ന് പു ഞ്ചിരിയോടെയുള്ള പുഷ്പന്റെ മറുപടി. ചടയന്‍ ദിനാചരണ പരിപാടി രാവിലെ ലൈവായി കണ്ടതും സൂചി പ്പിച്ചു.മന്ത്രിയായിരിക്കെ കഴിഞ്ഞ തവണ കാണാന്‍ എത്തിയതും ഇതിനിടെ പുഷ്പന്‍ ഓര്‍ത്തെടുത്തു. ആരോഗ്യവിവരങ്ങള്‍ തെരക്കിയും വിശേഷങ്ങള്‍ അന്വേഷിച്ചും പുഷ്പനും കുടുംബത്തിനുമൊപ്പം അല്‍ പനേരം ചെലവഴിച്ചാണ് മടങ്ങിയത്.
ഭാര്യയും മഹിള അസോസിയേഷന്‍ ജില്ല സെക്രട്ടറിയുമായ പി കെ ശ്യാമള, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ ചന്ദ്രന്‍, ജില്ല സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രന്‍, ഏരി യ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, നേ താക്കളായ കെ കെ സുധീര്‍കുമാര്‍, എന്‍ അനില്‍കുമാര്‍, വി കെ രാകേഷ്, വി ഉദയന്‍, ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് എ ശൈലജ, പി മനോഹരന്‍ എന്നിവരും ഒപ്പമുണ്ടായി.