എസ്വാട്ടീനി പ്രധാനമന്ത്രി ആംബ്രോസ് മണ്‍ഡ്വുവോ ഡ്‌ലാമിനി കോവിഡ് ബാധിച്ചു മരിച്ചു. 52 വയസ്സുകാരനായ ആംബ്രോസ് ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.കഴിഞ്ഞ ഒരു മാസത്തോളമായി കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.നവംബര്‍ 16നാണ് ഡലമീനിക്ക് കോവിഡ് ബാധിച്ചത്.
ആഫ്രിക്കന്‍ രാജ്യമായ എസ്വാട്ടീനിയുടെ പ്രസിഡന്റായി 2018ലാണ് ആംബ്രോസ് അധികാരമേറ്റത്. താരതമ്യേന ചെറിയ രാജ്യമായ എസ്വാട്ടീനിയില്‍ 7,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 127 പേര്‍ മരണപ്പെട്ടു.